ക്ഷേത്രക്കുളത്തിൽ വീണ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു
1377086
Saturday, December 9, 2023 10:59 PM IST
അമ്പലപ്പുഴ: ക്ഷേത്രക്കുളത്തിൽ വീണതിനെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പുതുവൽ കോമനയിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗം രാജ്കുമാർ - രഞ്ജിത ദന്പതികളുടെ മകൻ ആര്യൻ (കിച്ചു - 12 ) ആണ് മരിച്ചത്.
കഴിഞ്ഞവർഷം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എട്ടാം കളഭ നാളിലാണ് സുഹൃത്തുമായി ഇവിടുത്തെ കുളത്തിൽ നിന്തുന്നതിനിടെ ആര്യൻ മുങ്ങിത്താഴ്ന്നത്. ക്ഷേത്രത്തിലെ പഞ്ചവാദ്യ ജീവനക്കാർ ഉടൻ തന്നെ രണ്ടു പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും ആര്യന്റെ നില ഗുരുതരമായിരുന്നു.
തുടർന്ന് നിരവധി ചികിത്സകൾ നടന്നുവരവേ ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ച് മരണപ്പെടുകയായിരുന്നു.