സാഹിത്യമേള നടത്തി
1377085
Saturday, December 9, 2023 10:59 PM IST
ചേര്‍ത്തല: ചേർത്തല സംസ്കാരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യമേള ഗാനരചയിതാവ് മധു ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗാനരചയിതാവ് ഹരിദാസ് ചേർത്തലയെ ആദരിച്ചു. ഗീത തുറവൂർ അധ്യക്ഷത വഹിച്ചു.
ഹരികുമാർ കണിച്ചുകുളങ്ങര, വെട്ടക്കൽ മജീദ്, ബാലചന്ദ്രൻ പാണാവള്ളി, ജോസഫ് മാരാരിക്കുളം, ബേബി തോമസ്, മംഗളൻ തൈക്കൽ, ശിവപ്രസാദ്, സിദ്ദിഖ് വയലാർ എന്നിവർ പ്രസംഗിച്ചു.