കെഎസ്യു ജില്ലാ കൺവൻഷൻ
1377084
Saturday, December 9, 2023 10:59 PM IST
ആലപ്പുഴ: കെഎസ്യു ആലപ്പുഴ ജില്ലാ കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. കലാലയ തെരഞ്ഞെടുപ്പുകളിൽ കെഎസ്യു നേടുന്ന വിജയം കാമ്പസുകളിൽ അക്രമരഹിത ജനാധിപത്യ ചേരിക്ക് ഊർജം പകരുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്യു നേതാക്കളേയും നേതൃത്വം നൽകിയവരെയും ചടങ്ങിൽ ആദരിച്ചു.
ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ, ടിജിൻ ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷമീം ചീരമത്ത്, അജയ് ജ്യൂവൽ കുര്യാക്കോസ്, അനന്തനാരായണൻ, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മാഹിൻ മുപ്പതിൽചിറ, സിംജോ സാമൂവൽ സക്കറിയ, മനു ഫിലിപ്പ്, എം. ശ്രീക്കുട്ടൻ, കെഎസ്യു സംസ്ഥാന കൺവീനർമാരായ ശ്രീജിത്ത് പുലിമേൽ, അബാദ് ലുത്ഫി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എസ്. രോഹിത്, അൻസിൽ അസീസ്, സുറുമി ഷാഹുൽ,ആർ. രവിപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.