നേത്യത്വ പരിശീലന ശിബിരം
1377082
Saturday, December 9, 2023 10:59 PM IST
ആലപ്പുഴ : വൈഎംസിഎ കേരള റീജിയന് സംഘടിപ്പിച്ച നേത്യത്വപരിശീലന ശിബിരം ആലപ്പുഴ വൈഎംസിഎയില്വച്ച് നടത്തി. കേരള റീജിയന്റെ വൈസ് ചെയര്മാന് വര്‍ഗീസ് ജോര്‍ജ് പള്ളിക്കര അദ്ധ്യക്ഷത വഹിച്ച നേത്യ ശിബിരത്തിന്റെ ഉദ്ഘാടനം ദേശീയ വൈഎംസിഎ മുന്‍ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി നിര്‍വഹിച്ചു.
കേരള റീജിയണല്‍ ചെയര്മാന് ജോസ് നെറ്റിക്കാടന് പി.എം. തോമസ്കുട്ടി, അഡ്വ. സജി തമ്പാന്, മൈക്കിള്‍ മത്തായി എന്നിവർ പ്രസംഗിച്ചു. ദേശീയ വൈഎംസിഎ ട്രഷറര്‍, റെജി ജോര്‍ജ് മുഖ്യ അധ്യക്ഷനായിരുന്നു. റവ. ജോസഫ് ഉമ്മന്‍, ഷാജി ജയിംസ്, അഡ്വ. ജോസഫ് ജോണ്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേത്യത്വം നല്കി. ഡേവിഡ് സാമുവല്‍ ചടങ്ങിന് നന്ദി അറിയിച്ചു.