ജില്ലാതല കരാട്ടേ ചാമ്പ്യന്‍ഷിപ്പ്
1377081
Saturday, December 9, 2023 10:59 PM IST
ചേര്‍ത്തല: ജില്ലാ കരാട്ടേ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല കരാട്ടേ ചാമ്പ്യന്‍ഷിപ്പ് ജില്ലാ സ്പോഴ്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യന്‍ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്.എല്‍ പുരം രംഗകല ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെയാണ് നടത്തിയത്.
സബ് ജൂനിയര്‍, ജൂനിയര്‍, കേഡറ്റ്, സീനിയര്‍, അണ്ടര്‍ 21 എന്നീ വിഭാഗങ്ങളിൽ നടത്തിയ മത്സരങ്ങളിൽ 400 ഓളം കുട്ടികൾ പങ്കെടുത്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് വി.ജി വിഷ്ണു , കേരള കരാട്ടേ അസോസിയേഷൻ വൈസ് പ്രസിഡന്റ് ആർ.സൂരജ്, ട്രഷറർ ഷിബു, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എം. സാംസൺ, ജില്ലാ സെക്രട്ടറി രമേഷ് റാവു, മുൻ സെക്രട്ടറി വി. വിനോദ്, ടി.വി. ബൈജു, രാകേഷ് ഗംഗാധാൻ എന്നിവർ സംസാരിച്ചു.