അതിശക്തമായ കാറ്റിൽ വീട് തകർന്നു
1377080
Saturday, December 9, 2023 10:59 PM IST
അമ്പലപ്പുഴ : കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ കാറ്റിൽ വീട് തകർന്നു. പുറക്കാട് അനന്തേശ്വരം കളത്തിൽപറമ്പിൽ രണദേവന്റെ വീടാണ് അതിശക്തമായ കാറ്റിൽ തെങ്ങു വീണു തകർന്നത്. ആ സമയം രണദേവനും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു ഓട് പൊട്ടി തകർന്ന് രണദേവന്റെ ഭാര്യക്ക് പരിക്കേറ്റു.