പള്ളാത്തുരുത്തി പാലം: ടൂറിസ്റ്റ് ബോട്ടുകളും ഹൗസ് ബോട്ടുകളും ജാഗ്രത പാലിക്കണം
1377079
Saturday, December 9, 2023 10:59 PM IST
ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തിനു സമാന്തരമായി നിർമിക്കുന്ന ആർച്ച് പാലത്തിന്റെ പൈലിംഗ് ജോലികൾ തുടങ്ങിയതു കാരണം പൈലിംഗ് പണികൾക്കായി പുഴയിൽ യന്ത്രങ്ങളും ബാർജുകളും ഉണ്ട് . അതിനാൽ പാലത്തിന് അടിയിലൂടെ പോകുന്ന ടൂറിസ്റ്റ് ബോട്ടുകളും ഹൗസ് ബോട്ടുകളും ശ്രദ്ധിക്കണം.
പണികൾ നടക്കുന്ന ഭാഗത്ത് നിന്നും പരമാവധി അകലത്തിൽ (40 മീറ്റർ മുകളിൽ ) പോകാൻ ശ്രദ്ധിക്കുക. ബാർജ് ആങ്കർ ചെയ്യാൻ ഇട്ടിരിക്കുന്ന റോപ്പുകൾ അതിനു അടുത്തുകൂടെ പോകുന്ന ബോട്ടുകളുടെ പ്രൊപ്പല്ലറിൽ കുടുങ്ങി ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണമെന്ന് കരാർ വിഭാഗം അറിയിച്ചു.