ഐഎന്‍ടിയുസി ജില്ലാ സമ്മേളനം
1376912
Saturday, December 9, 2023 12:39 AM IST
ചേര്‍ത്തല: ഐഎന്‍ടിയുസി ജില്ലാ സമ്മേളനം 10നും 11നുമായി ചേര്‍ത്തലയില്‍ നടക്കും. നാളെ വൈകുന്നേരം 10,000 തൊഴിലാളികളെ അണിനിരത്തിയുള്ള റാലിയും പൊതുസമ്മേളനവും. 11നു പ്രതിനിധി സമ്മേളനവും നടത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനു കീഴില്‍ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ഇതിനെതിരായുള്ള പ്രതിഷേധങ്ങള്‍ക്കു സമ്മേളനം രൂപം നല്‍കുമെന്നും ജില്ലാ പ്രസിഡന്റ് പി.ഡി. ശ്രീനിവാസന്, സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോര്‍ജ്, റീജണല്‍ പ്രസിഡന്റ് ജി. സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.വി രാധാകൃഷ്ണന്, ജി.അശോക് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എക്സറേയില്നിന്നു തൊഴിലാളി റാലി സ്വാഗത സംഘം ചെയര്മാന് ബി. ബാബുപ്രസാദ് ഫ്ളാഗോഫ് ചെയ്യും. റാലിക്കുശേഷം ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. 11ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോള്‍ ഉസ്മാന് ഉദ്ഘാടനം ചെയ്യും. 11 റീജണല്‍ കമ്മിറ്റികളില്‍ നിന്നുള്ള 600 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.