പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നാല്പതുമണി ആരാധന
1376911
Saturday, December 9, 2023 12:39 AM IST
ചേര്‍ത്തല: പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ആരംഭിച്ച നാല്പതുമണി ആരാധന ഇന്നു സമാപിക്കും. ഇന്നലെ വൈകുന്നേരം നടന്ന പൊതു ആരാധനയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ ചണ്ണാപ്പള്ളി നേതൃത്വം നല്കി. ഇന്നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന.
തുടര്‍ന്ന് ആരാധന. വൈകുന്നേരം നാലിന് നടക്കുന്ന പൊതു ആരാധനയ്ക്ക് ഫാ. രാജു അവൂക്കാരന്‍ നേതൃത്വം നല്‍കും. അഞ്ചിന് ദിവ്യകാരുണ്യ സന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം, ആശിര്‍വാദം - എറണാകുളം അങ്കമാലി അതിരൂപത സിഞ്ചല്ലൂസ് മോണ്‍. ആന്റണി പെരുമായന് മുഖ്യകാര്‍മികത്വം വഹിക്കും. ആറിന് വിശുദ്ധ കുര്‍ബാന, നൊവേന - വികാരി ഫാ. തോമസ് വൈക്കത്തുപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.