കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം
1376909
Saturday, December 9, 2023 12:39 AM IST
കുട്ടനാട്: കേരള രാഷ്ട്രീയത്തിലെ സംശുദ്ധമായ വ്യക്തിത്വത്തിന്റെ ഉടമയായ കാനം രാജേന്ദ്രന്റെ ദേഹവിയോഗം രാഷ്ട്രീയ മണ്ഡലത്തിന് അപരിഹാര്യമായ നഷ്ടം ഉളവാക്കിയെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ.കെ.സി.ജോസഫ്അഭിപ്രായപ്പെട്ടു. കാനം രാജേന്ദ്രന്റെ ആകസ്മിക വേര്‍പാടില്‍ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ എം യു) ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ, ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. ബിജിലി ജോസഫ്, കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ.കുര്യന് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടേറിയറ്റിന്റെ അടിയന്തര യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബേബി പാറക്കാടൻ അനുശോചനം രേഖപ്പെടുത്തി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം, ജനറൽ സെക്രട്ടറി എ.എൻ. പുരം ശിവകുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അനുശോചിച്ചു.
കാനത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹാം അറിയിച്ചു. രാഷ്ട്രീയ ജനതാദൾ (ആർജെഡി) സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ അനുശോചനം രേഖപ്പെടുത്തി. കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. കേരള കോൺഗ്രസ് -ജേക്കബ് ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അനുശോചിച്ചു.