വയോധികയ്ക്ക ു നേരേ ലൈംഗികാതിക്രമം: പ്രതിക്കു 15 വര്‍ഷം തടവും പിഴയും
1376907
Saturday, December 9, 2023 12:39 AM IST
ചേര്‍ത്തല: എഴുപതുകാരിയായ വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും അക്രമിക്കുകയും ചെയ്ത 29 കാരനായ പ്രതിക്കു 15 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. 2021 മേയ് 15ന് അരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുപുന്ന പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കറുകയില്‍ വീട്ടില്‍ സുധീഷിനെ (29)യാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി 15 വര്‍ഷം തടവിനും ഒന്നര ലക്ഷം പിഴയും ഈടാക്കാന്‍ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒന്നരവര്‍ഷം കൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായാണ് ശിക്ഷ.
വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന 70 വയസുകാരി സിറ്റൗട്ടിലെ ലൈറ്റ് ഇടുന്നതിനായി വന്ന സമയം മഴയത്ത് മതില് ചാടിക്കടന്നു വന്ന പ്രതി, കടന്നുപിടിക്കുകയും ഹാളിലേക്കു വലിച്ച് കൊണ്ടുപോവുകയും ഒച്ചവച്ച വയോധികയുടെ വായില്‍ കൈയിട്ടു കുറുനാക്ക് വലിച്ച് പൊട്ടിക്കുകയും വായിലൂടെയും മൂക്കിലൂടെയും രക്തം വരാനിടവരുത്തി അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നായിരുന്നു കേസ്.
രക്തത്തില്‍ കുളിച്ച് അനങ്ങാനാവാതെ കിടന്ന വയോധിക മഴ മാറി നേരം വെളുത്തപ്പോള്‍ നിരങ്ങി അടുത്ത വീട്ടില്‍ എത്തുകയും അയല്‍വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സംസാരിക്കാനാവാതെയായ വൃദ്ധയെ പരിശോധിച്ച ചേര്‍ത്തല ആശുപത്രിയിലെ ഡോക്ടറാണ് ബലാത്സംഗത്തിനിരയായ വിവരം മക്കളെ അറിയിച്ചത്. ഇത്തരത്തിലുള്ള ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കും സമൂഹത്തിനും ഉള്ള ഒരു സന്ദേശമാണ് വിധിയെന്ന് ജഡ്ജി വിധിന്യായത്തില്‍ പ്രത്യേകം എഴുതിച്ചേര്‍ത്തു.
പ്രോസിക്യൂഷന് ഭാഗത്തുനിന്നു 19 സാക്ഷികളെയും 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ബീന കാര്ത്തികേയന്, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ കോടതിയില്‍ ഹാജരായി.