ക്ഷേത്രത്തിലെ പൂജാരിയുടെ മാല കവർന്ന പ്രതി നിമിഷങ്ങൾക്കുള്ളിൽ അറസ്റ്റിൽ
1376905
Saturday, December 9, 2023 12:39 AM IST
ആലപ്പുഴ: നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ അമ്പലത്തിലെ പൂജാരിയുടെ മാല കവർന്ന പ്രതി നിമിഷങ്ങൾക്കുള്ളിൽ അറസ്റ്റിലായി. ആര്യാട് ചെമ്പത്തറ, പടിഞ്ഞാറെ പുളിക്കീഴ്, പുരുഷോത്തമന്റെ മകൻ അജിത്ത് (48) ആണ് അറസ്റ്റിലായത്. ചെമ്പത്തറ ക്ഷേത്രത്തിലെ പൂജാരിയായ കഞ്ഞിക്കുഴി പഞ്ചായത്ത് 15- വാർഡിൽ കിഴക്കേ വേലികകത്ത് വീട്ടിൽ പുരുഷോത്തമന്റെ മകൻ രജികുമാറിന്റെ അഞ്ചര പവന്റെ മാലയാണ് കവർന്നത്.
രാവിലെ 5.30ന് ക്ഷേത്രത്തിലെത്തിയ രജികുമാറിനെ പ്രതി അവിടെക്കിടന്ന മൺവെട്ടി ഉപയോഗിച്ച് അടിച്ചുവീഴ്ത്തിയാണ് കഴുത്തിൽക്കിടന്ന മാല കവർന്നത്. സംഭവം അറിഞ്ഞ നോർത്ത് പോലീസ് ഉടനെ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികുടുകയായിരുന്നു. നോർത്ത് പോലീസ് സ്റ്റേഷൻ എസ്ഐ പ്രദീപ്, എസ്ഐ സാനു, സിപിഒ സുജിത്ത്, സുബാഷ്, ഷെഫീക്, ജിനോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.