മുട്ടം ഫൊറോന പള്ളിയിൽ മാതാവിന്റെ തിരുനാളിന് കൊടിയേറി
1376904
Saturday, December 9, 2023 12:39 AM IST
ചേർത്തല: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. ആഘോഷമായ ദിവ്യബലിയിൽ ഫാ.ബൈജു ജോര്‍ജ് പൊന്തേമ്പിള്ളി കാർമികത്വം വഹിച്ചു. തുടർന്ന് 1040 പ്രസുദേന്തിമാർക്ക് കിരീടം നൽകി.
പ്രസുദേന്തിമാർ പ്രദക്ഷിണമായി കൊടിമരച്ചുവട്ടിൽ എത്തിയതോടെ വികാരി ഡോ.ആന്റോ ചേരാംതുരുത്തി കൊടിയേറ്റി. ഫാ. ബൈജു ജോര്‍ജ് പൊന്തേമ്പിള്ളി, ഫാ. ലിജോയ് വടക്കുംഞ്ചേരി, ഫാ. ബോണി കട്ടയ്ക്കകത്തൂട്ട്, ഫാ. ജോസ് പാലത്തിങ്കൽ, ഫാ. സക്കറിയാസ് നെല്ലികുന്നത്ത് എന്നിവർ സഹകാർമികരായി.
ഇന്നു രാവിലെ ആറിനും ഏഴിനും ദിവ്യബലി. വൈകുന്നേരം 4.30 ന് ആഘോഷമായ പാട്ടുകുർബാന- ഫാ. ചാക്കോ കിലുക്കൻ. സന്ദേശം-ഫാ. റാൻസി. തുടർന്ന് പടിഞ്ഞാറെ കുരിശടിയിലേക്ക് പ്രദക്ഷിണം.
നാളെ രാവിലെ ആറിനും ഏഴിനും ദിവ്യബലി. പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന-ഫാ.വർഗീസ് പാലാട്ടി. സന്ദേശം- ഫാ. പോൾ കൈതോട്ടുങ്കൽ. വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന- ഫാ. ജിതിൻ വടക്കേൽ. സന്ദേശം-ഫാ. ജയ്സൺ പറപ്പള്ളി സിഎംഐ. തുടർന്ന് ആഘോഷമായ പട്ടണ പ്രദക്ഷിണം.
തിരുനാൾ ഇന്ന്
മുഹമ്മ: നസ്രത്ത് കാർമൽ ആശ്രമ ദേവാലയത്തിൽ പരിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാൾ. വിശുദ്ധ കൂർബാന - 10.00, മുതിർന്നവരെ ആദരിക്കൽ, ആഘോഷമായ ദിവ്യബലി - 5.00, നൊവേന, വേസ്പര, മുഹമ്മ ജംഗ്ഷൻ ചുറ്റി പ്രദക്ഷിണം.