മുട്ടം പള്ളിയിൽ തിരുനാൾ ഇന്നു തുടങ്ങും
1376565
Thursday, December 7, 2023 11:51 PM IST
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിന് ഇന്നു കൊടിയേറും. മുട്ടം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തിരുനാളിന് 1040 ഓളം പ്രസുദേന്തിമാരാണുള്ളതെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി, ട്രസ്റ്റി സി.ഇ. അഗസ്റ്റിൻ, പാരിഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ, ജനറൽ സെക്രട്ടറി മനോജ് ജോസഫ്, ട്രഷറർ എം.ജെ. ആന്റണി, ബാബു മുല്ലപ്പള്ളി എന്നിവർ പറഞ്ഞു.
ഇന്നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന-ഫാ. ബൈജു ജോര്‍ജ് പൊന്തേമ്പിള്ളി. തുടർന്ന് തിരുനാള്‍ കൊടിയേറ്റ്. വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്-ഫാ. ലിജോയ് വടക്കുംചേരി. നാളെ രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് രൂപം വെഞ്ചരിപ്പ്, പാട്ടുകുർബാന- ഫാ. ചാക്കോ കിലുക്കൻ.
സന്ദേശം-ഫാ. റാൻസി, നൊവേന, ലദീഞ്ഞ്-ഫാ. ആന്റണി കട്ടയ്ക്കകത്തൂട്ട്. തുടര്‍ന്ന് പടിഞ്ഞാറെ കുരിശടിയിലേക്ക് പ്രദക്ഷിണം. 10ന് രാവിലെ ആറിനും 7.30നും വിശുദ്ധ കുര്‍ബാന. 10ന് തിരുനാൾ പാട്ടുകുർബാന-ഫാ. വർഗീസ് പാലാട്ടി. സന്ദേശം-ഫാ. പോൾ കൈത്തോട്ടുങ്കൽ. വൈകുന്നേരം നാലിന് തിരുനാള്‍ പാട്ടുകുർബാന-ഫാ.ജിതിൻ വടക്കേൽ. സന്ദേശം-ഫാ. ജയ്സൺ പറപ്പള്ളി സിഎംഐ. തുടർന്ന് പട്ടണപ്രദക്ഷിണം, വാഴ്വ്-ഫാ. ജോസ് പാലത്തിങ്കല്‍.