കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്കു പരിക്ക്
1376564
Thursday, December 7, 2023 11:51 PM IST
ഹരിപ്പാട്: കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്കു പരിക്ക്.ഹരിപ്പാട് സ്വദേശികളായ കാർയാത്രികർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തട്ടാരമ്പലം നങ്ങ്യാർകുളങ്ങര റോഡിൽ മുട്ടം പെട്രോൾപമ്പിനു സമീപമാണ് അപകടം നടന്നത്. തട്ടാരമ്പലം ഭാഗത്തുനിന്നു ഹരിപ്പാടിനു പോവുകയായിരുന്ന കാർ നിയന്ത്രണം തെറ്റി എതിർദിശയിൽനിന്നു വന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.