രണ്ടു നിർധന രോഗികളെ സഹായിക്കാൻ ചികിത്സാസഹായ സമിതി രൂപീകരിച്ചു
1376562
Thursday, December 7, 2023 11:51 PM IST
ഹരിപ്പാട്: നിർധനരായ രണ്ടു രോഗികൾക്കായി ആറാട്ടുപുഴ പഞ്ചായത്തിലെ മംഗലം മുതൽ നല്ലാണിക്കൽ വരെയുള്ള 8 വാർഡുകളിലെ ജനങ്ങൾ കൈകോർക്കുന്നു.
ആറാട്ടുപുഴ പഞ്ചായത്തിലെ പതിനാറാം വാർഡിൽ താമസിക്കുന്ന കറുകശേരിൽ അജയഘോഷിന്റെ ഭാര്യ രശ്മി മൾട്ടിപ്പിൾ മൈലോമ രോഗം ബാധിച്ചും മൂതേക്കൽ സുമലതയുടെ ഭർത്താവ് റെജിമോൻ ഗുരുതരമായ വൃക്കരോഗം ബാധിച്ചും ചികിൽസയിലാണ്.
രോഗം ഗുരുതരമായതിനെ തുടർന്ന് അടിയന്തര ചികിൽത്സ ലഭ്യമാക്കേണ്ടതുണ്ട്. രശ്മിക്ക് സ്റ്റം സെൽ മാറ്റിവയ്ക്കുന്നതിന് 10 ലക്ഷം രൂപയും റജിക്ക് വൃക്ക മാറ്റിവയ്ക്കുന്നതിന് 20 ലക്ഷം രൂപയും ആവശ്യമായി വരും.
നിർധന കുടുംബമായ രണ്ടു പേർക്കും ഈ തുക കണ്ടെത്താൻ കഴിയുന്നതല്ല. ഇവരുടെ ജീവൻ രക്ഷിക്കുന്നതിന് റെജിമോൻ, രശ്മി, ചികിൽസാ സഹായ സമിതി രൂപീകരിച്ചു.
ആറാട്ടുപുഴ പഞ്ചായത്തിലെ മംഗലം മുതൽ നല്ലാണിക്കൽ വരെ ഉള്ള 8 വാർഡുകളിൽ നിന്നു സാമ്പത്തിക സമാഹരണം നടത്തും. നാളെ രാവിലെ 8 മുതലാണ് ശേഖരണം നടത്തുന്നത്.
വാർത്താ സമ്മേളനത്തിൽ ആറാട്ടുപുഴപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, ചികിൽത്സാസഹായ സമിതി ചെയർമാൻ എ. മുഹമ്മദ് കുഞ്ഞ്, കൺവിനർ ബി. കൃഷ്ണകുമാർ, ട്രഷറർ കെ. ഖാൻ, രക്ഷാധികാരികൾ കെ. വൈ. അബ്ദുൾറഷീദ്, എം. ആനന്ദൻ, വാർഡ് മെമ്പർ അൽ അമീൻ എന്നിവർ പങ്കെടുത്തു.