നിർധന കുടുബത്തിന് വീടൊരുക്കാൻ മെഴുകുതിരി ചലഞ്ച്
1376556
Thursday, December 7, 2023 11:51 PM IST
ഹരിപ്പാട്: നിർധന കുടുബത്തിന് വസ്തുവും അടച്ചുറപ്പുള്ള വീടും നൽകാൻ മെഴുകുതിരി ചലഞ്ച്. ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചലഞ്ച് നടക്കുന്നത്. മലങ്കര കത്തോലിക്കാസഭ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ചലഞ്ച് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാൻ ഷാജി കെ. ഡേവിഡ് അധ്യക്ഷത വഹിച്ചു. ഫാ. ജിബിൻ കുര്യാക്കോസ്, അനീഷ് സെന, ജോൺസൺ ശാമുവേൽ, തമ്പാൻ, ബിജു ഏബ്രഹാം, ഷാജി ഇരയിൽ, റിയാസ്, തോമസ് വർഗീസ്, വർഗീസ് എം. എന്നിവർ പ്രസംഗിച്ചു.
കരുവാറ്റ ചെറുതന പഞ്ചായത്തിലുള്ള നിർധന കുടുംബത്തിന് വസ്തുവും വീടും വാങ്ങി നൽകാനാണ് ചലഞ്ച്. പത്തിലും മൂന്നിലും പഠിക്കുന്ന രണ്ടു പെൺകുട്ടികൾ അടങ്ങുന്ന ഏഴംഗ കുടുംബം ചോർന്നൊലിക്കുന്ന ഒറ്റമൂറിയിലാണ് താമസിക്കുന്നത്. കത്തിച്ച മെഴുതിരിയുമായി വീടുകൾ സന്ദർശിച്ച് ചലഞ്ച് ബോക്സിൽ പണം സ്വീകരിക്കുന്ന രീതിയാണ്. ക്രിസ്മസ് ദിനം ചലഞ്ച് ബോക്സ് തുറന്നു പണം വീട്ടുകാരെ ഏൽപ്പിക്കും. ചലഞ്ച് ബോക്സുകളുടെ താക്കോൽ കരുവാറ്റ മങ്കുഴി യാക്കൂബ് ബുർദാന ഓർത്തഡോക്സ് ചർച്ച വികാരി ഫാ. നൈനാനെ ഏൽപ്പിച്ചു.