സഹോദയ അത്ലറ്റിക് മീറ്റിനു തുടക്കം
1376282
Wednesday, December 6, 2023 11:01 PM IST
അമ്പലപ്പുഴ: രണ്ടു ദിവസങ്ങളിലായി നടക്കുന്ന സഹോദയ അത്ല റ്റിക് മീറ്റിനു തുടക്കം. കാർമൽ എൻജിനിറിംഗ് കോളജ് അങ്കണത്തിൽ ആരംഭിച്ച മീറ്റ് എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 45 സ്കൂളുകളിൽനിന്നായി 1400 ഓളം വിദ്യാർഥികൾ 48 ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന മീറ്റ് വ്യാഴാഴ്ച സമാപിക്കും.
സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് എ. നൗഷദ് അധ്യക്ഷനായി. ഓൾ ഇന്ത്യാ യൂത്ത് നാഷണൽ മീറ്റിൽ നൂറുമീറ്റർ സ്വർണമെഡൽ ജേതാവ് ആഷ്ലിൻ അലക്സാണ്ടർ മുഖ്യാതിഥിയായി. ലിയോ തേർട്ടീന്ത് മാനേജർ ഫാ.ഡോ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, കാർമൽ കോളജ് ഡയറക്ടർ ഫാ. ജസ്റ്റിൻ ആലുക്കൽ, സഹോദയ വൈസ് പ്രസിഡന്റ് സെൻ കല്ലുപുര, ഫാ. സാംജി വടക്കേടം, ഫാ. തോമസ് മണിയാംപൊഴിയിൽ, സിസ്റ്റർ സെബി മേരി, എ.എൽ. ഹസീന, സുരേഷ്, ജയ്സൺ, സന്ധ്യാവ് എന്നിവർ പ്രസംഗിച്ചു.