ഗവർണർക്കെതിരേ വിദ്യാർഥികൾ തെരുവിൽ: ജില്ലയിൽ എസ്എഫ്ഐ പഠിപ്പുമുടക്കി
1376278
Wednesday, December 6, 2023 11:01 PM IST
ആലപ്പുഴ: സർവകലാശാലകളെ സംഘപരിവാർ കേന്ദ്രമാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരേ എസ്എഫ്ഐ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിപ്പു മുടക്കി. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിലേക്ക് വിദ്യാർഥി മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. മാർച്ച് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി വൈഭവ് ചാക്കോ, ജില്ലാ വൈസ് പ്രസിഡന്റ് റോഷൻ എസ്. രമണൻ, ജില്ലാ സെക്രട്ടറിയേറ്റംഗം സൗരവ് സുരേഷ്, രാഹുൽ കൃഷ്ണൻ, അഖില ബാബു, അമൽ നൗഷാദ്, മഴ എന്നിവർ പ്രസംഗിച്ചു. എല്ലാ ഏരിയാ കേന്ദ്രങ്ങളിലും എസ്എഫ്ഐയുടെ നേതൃത്ത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.