വിവാഹിതയായ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
1376277
Wednesday, December 6, 2023 11:01 PM IST
അമ്പലപ്പുഴ: വിവാഹിതയായ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. പുന്നപ്ര പറവൂർ പൂന്തുരംചിറയിൽ ആര്യ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിവാഹം. വാടക്കല്‍ പുത്തന്‍പറമ്പില്‍ ജാക്സണ് (ബിനു) ആണ് ഭര്‍ത്താവ്. കലാകാരന്മാരായ ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
സ്റ്റേജ് പരിപാടികള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ബിനു ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കും പോകാറുണ്ട്. ഗര്‍ഭിണിയായ ആര്യയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധന നടത്തിയശേഷം ബിനു പറവൂരുള്ള ആര്യയുടെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം ജോലിക്കു പോയിരുന്നു. പുന്നപ്ര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.