പണയത്തിലെ ബൈക്ക് തിരിച്ചുചോദിച്ചതിന് കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
1376276
Wednesday, December 6, 2023 11:01 PM IST
കായംകുളം: പണയം വച്ച ബൈക്ക് തിരികെ ആവശ്യപ്പെട്ടതിലുള്ള വിരോധത്തിനു സ്റ്റീൽ പൈപ്പുകൊണ്ട് യുവാവിനെ തലയ് ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് കാട്ടിരേത്ത് വടക്കതിൽ മുഹമ്മദ് അസീമി(30)നെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കായംകുളം പുള്ളിക്കണക്ക് സ്വദേശിയായ മുകേഷ് എന്നയാളെ സ്റ്റീൽ പൈപ്പു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞദിവസം വൈകിട്ട് മൂന്നിന് രണ്ടാംകുറ്റി ജംഗ്ഷനു കിഴക്ക് വശം റോഡിൽ വച്ചാണ് സംഭവം.
സംഭവത്തിൽ തലയ്ക്കു പരിക്കേറ്റ മുകേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്ഐ ശ്രീകുമാർ, പോലീസുകാരായ വിഷ്ണു, അനു, അരുൺ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.