നൂറാം വയസിൽ പാറുക്കുട്ടിയമ്മ ചക്കുളത്തുകാവിൽ
1376097
Wednesday, December 6, 2023 12:25 AM IST
എടത്വ: നൂറുവയസിലെത്തിയ വയനാട് മീനങ്ങാടി മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ ശബരിമല ദർശനത്തിനുശേഷം സ്ത്രീകളുടെ ശബരിമലയായ ചക്കുളത്തുകാവിൽ ദർശനത്തിനെത്തി. കൊച്ചുമകനും കുടുംബാംഗങ്ങൾക്കുമൊപ്പം 41 ദിവസത്തെ വ്രതമെടുത്താണ് എത്തിയത്. ശനിയാഴ്ച കെട്ടുനിറച്ച് പുറപ്പെട്ടു. കാടാമ്പുഴയും ഗുരുവായൂരും വൈക്കവും ഏറ്റുമാനൂരും അടക്കമുള്ള ക്ഷേത്രങ്ങളിൽ തൊഴുത് ഞായറാഴ്ച ഉച്ചയോടെ പമ്പയിലെത്തി ശബരിമല ദർശനവും പൂത്തിയാക്കിയാണ് ചൊവാഴ്ച രാവിലെ 11ന് ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.
ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണി കൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചേർന്ന് പാറുക്കുട്ടിയമ്മയെ സ്വീകരിച്ചു. ക്ഷേത്ര മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ ശ്രീകോവിൽ നിന്നു പ്രസാദവും തീർഥവും നൽകി.