വോട്ട് വര്‍ത്തമാനത്തിൽ കോളജ് കാമ്പസ്
1376096
Wednesday, December 6, 2023 12:25 AM IST
ആലപ്പുഴ: സമ്മറി റിവിഷന്‍ 2024 നോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വോട്ട് വര്‍ത്തമാനം പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ സെന്റ് ജോസഫ് കോളജ്, എസ്ഡി കോളജ് എന്നിവിടങ്ങളിലാണ് വോട്ട് വര്‍ത്തമാനം നടത്തിയത്. ചലച്ചിത്രതാരം അനൂപ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അധ്യക്ഷനായി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനാധിപത്യ പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും സ്വീപ് നോഡല്‍ ഓഫീസറുടെയും ജില്ലാ ലിറ്ററസി ക്ലബിന്റെയും ആഭിമുഖ്യത്തില്‍ വോട്ട് വര്‍ത്തമാനം നടത്തിയത്.
രണ്ടു കോളജുകളിലായി നടന്ന ചടങ്ങുകളില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത, ജില്ലാ സ്വീപ് നോഡല്‍ ഓഫീസര്‍ ഫിലിപ്പ് ജോസഫ്, അമ്പലപ്പുഴ തഹസില്‍ദാര്‍ വി.സി. ജയ, മുകേഷ് ആര്. ചന്ദ്രന്, ഷിബു സി. ജോബ്, പ്രഫ. ഡോ. കെ.എച്ച്. പ്രേമ, എസ്ഡി കോളജ് പ്രിന്‍സിപ്പാള്‍ മീര ശിവദാസ്, സെന്റ് ജോസഫ് കോളജ് പ്രിന്സിപ്പൽ് ഇന്‍ ചാര്‍ജ് ശ്വേത, പ്രഫ. വി.എസ്. സുലീന തുടങ്ങിയവര്‍ പങ്കെടുത്തു.