വനിതാ ഹോംഗാർഡിനുനേരേ അക്രമം; ഒരാൾ പിടിയിൽ
1376094
Wednesday, December 6, 2023 12:25 AM IST
ചേർത്തല: വനിതാ ഹോം ഗാർഡിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിലെ പ്രതി അറസ്റ്റിൽ. വയലാർ പഞ്ചായത്ത് മൂന്നാം വാർഡിൽ മണിയേഴത്ത് വീട്ടിൽ സജിമോനെ (46) യാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം 5.45 ഓടെ ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള പടയണി പാലത്തിൽ വച്ചായിരുന്നു സംഭവം.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിന്റെ സിഗ്നൽ അവഗണിച്ച് വാഹനം ഓടിച്ചു കൊണ്ടുവന്ന് റോഡ് ബ്ലോക്കായതിനെ ത്തുടർന്ന് വാഹനം പിന്നോട്ടു മാറ്റാൻ പറഞ്ഞതിലുള്ള വിരോധത്തിൽ വനിതാ ഹോം ഗാർഡിന്റെ കൈയിൽ പിടിച്ചു തിരിക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയു ചെയ്തെന്നാണ് കേസ്. സംഭവസ്ഥലത്തുതന്നെ ഇയാളെ പോലീസ് പിടികൂടുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.