കർഷക ആത്മഹത്യ: കുടുംബങ്ങളെ സഹായിക്കണമെന്ന് കർഷക ഫെഡറേഷൻ
1376092
Wednesday, December 6, 2023 12:25 AM IST
ആലപ്പുഴ: കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനമാണ് പിണറായി സർക്കാർ പിൻതുടരുന്നതെന്ന് കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ. സുരേഷ് ബാബു. നെല്ല് കൃത്യമായി സംഭരിക്കാനും താങ്ങുവില നല്കുന്നതിനും സർക്കാർ തയാറായില്ലെങ്കിൽ ഫെഡറേഷന്റെ നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെകെഎഫ് ജില്ലാ പ്രസിഡന്റ് കെ.ജി. ഷാജി അധ്യക്ഷത വഹിച്ചു. സിഎംപി ജില്ലാ സെക്രട്ടറി എ. നിസാർ മുഖ്യപ്രഭാഷണം നടത്തി. തങ്കമ്മ രാജൻ, പരിപ്ര രാധാകൃഷ്ണൻ, സുരേഷ് കാവിനേത്ത്, ജി. മുരളി, യു. ഉത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.