മോർച്ചറിയിൽ ഫ്രീസർ സൗകര്യം വർധിപ്പിക്കണം: നിവേദനം നൽകി
1376091
Wednesday, December 6, 2023 12:25 AM IST
അമ്പലപ്പുഴ: മോർച്ചറിയിൽ ഫ്രീസർ സൗകര്യം വർധിപ്പിക്കണമെന്ന് ജനകീയ ജാഗ്രതാസമിതി. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള അനാഥ മൃതദേഹങ്ങൾ സംസ്കരിക്കണമെന്ന് ജനകീയ ജാഗ്രതാസമിതി ആവശ്യപ്പെട്ടു. 16 മൃതദേഹങ്ങളാണ് മെഡിക്കൽ കോളജിൽ സൂക്ഷിക്കാൻ സൗകര്യമുള്ളത്. അതിൽ 12 എണ്ണത്തിലും അനാഥ മൃതദേഹങ്ങൾ നിറഞ്ഞിരിക്കുകയാണ്. നാലു മൃതദേഹങ്ങൾ മാത്രമാണ് ഇനി സൂക്ഷിക്കാൻ കഴിയുകയുള്ളൂ.
നാലു ഫ്രീസറുകൾ എമർജൻസി കേസുകൾക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ഫ്രീസറിൽ ഇരിക്കുന്ന 12 അനാഥ മൃതദേഹങ്ങൾ മറവ് ചെയ്താൽ മാത്രമേ ഇനി മൃതദേഹങ്ങൾ സൂക്ഷിക്കുവാൻ കഴിയൂ. ഇനിയും 16 മൃതദേഹങ്ങൾ കൂടി സൂക്ഷിക്കുന്നതിന് ഫ്രീസർ സൗകര്യം സജ്ജമാക്കണമെന്ന് ജനകീയ ജാഗ്രതാസമിതി ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല, സെക്രട്ടറി കെ.ആർ. തങ്ക, ഹംസ കുഴിവേലി, മുനീർ മുസ്ലിയാർ അമ്പലപ്പുഴ, അനിൽ വെള്ളൂർ, അഷറഫ് പനച്ചുവട് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.