വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ സർഗോത്സവം സമാപിച്ചു
1376089
Wednesday, December 6, 2023 12:25 AM IST
അമ്പലപ്പുഴ: രണ്ടു ദിവസങ്ങളിലായി പുന്നപ്ര യുപി സ്കൂളിൽ നടന്നുവന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാ സർഗോത്സവം സമാപിച്ചു. സമാപനസമ്മേളനവും അനുമോദനവും എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ അധ്യക്ഷയായി.
തിരക്കഥാ രചനയിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അധ്യാപകൻ അൻസാരി, നാടക രചനയിൽ രണ്ടാം സ്ഥാനം നേടിയ പി.ബി. വിനോദ് കുമാർ, 841 പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയ അജേഷ്, എന്നിവരെ എംഎൽഎ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.സി. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, പ്രമോദ് കുമാർ, ശ്രീലേഖ മനോജ്, എൽ. വിഷ്ണു പ്രിയ, എസ്. സുകന്യ എന്നിവർ പ്രസംഗിച്ചു.