ലോകഭിന്നശേഷി ദിനചാരണവും കലാ- കായികോത്സവവും
1375890
Tuesday, December 5, 2023 12:27 AM IST
ആലപ്പുഴ: പൊതു വിദ്യാഭ്യാസവകുപ്പ് സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ബിആർസിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി മാസാചാരണം 31 വരെ നടത്തും. തിരുവമ്പാടി കാബിനറ്റ് സ്പോർട്സ് സിറ്റിയിൽ നടന്ന കായികോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. പ്രേം, ട്രെയിനർ നവാസ്, ഷനിത എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സ്റ്റേറ്റ് ലെവൽ ഡെഫ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായ മാസ്റ്റർ ആർ. വിനായകനെ ആദരിച്ചു. ബിആർസിയുടെ പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ അണിനിരന്ന മാർച്ച് പാസ്റ്റിനുശേഷം നടന്ന ദീപശിഖാപ്രയാണത്തിൽ മുഹമ്മദൻസ് ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് ഫാറൂഖ്, പറവൂർ എച്ച്എസ്എസിലെ വിനായകൻ എന്നീ കുട്ടികൾ ദീപശിഖാ റാലി നയിച്ചു. ബിആർസിയിലെ അധ്യാപകരും കുട്ടികളും ചേർന്ന് എയിറോബിക്സ് ഡാൻസ് അവതരിപ്പിച്ചു.