ആരാശുപുരം ബൈബിൾ കൺവൻഷൻ: പന്തല്‍ കാൽനാട്ടുകർമം നടത്തി
1375887
Tuesday, December 5, 2023 12:27 AM IST
ചേർത്തല: വെട്ടയ്ക്കൽ ആരാശുപുരം സെന്റ് ജോർജ് ഇടവകയിൽ 13 മുതൽ 17 വരെ പാലക്കാട് അട്ടപ്പാടി സെമിയോൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അഭിഷേകാഗ്നി ബൈബിൾ കൺവൻഷനോടനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ടുകർമം നടത്തി. ഒറ്റമശേരി സെന്റ് ജോസഫ് പള്ളിയിൽനിന്ന് ഫാ. അലക്സാണ്ടർ കൊച്ചീക്കാരൻ ആശീർവദിച്ച പന്തല്കാല്മരവും വെട്ടയ്ക്കൽ ബീച്ച് സെന്റ് ആന്റണിസ് പള്ളിയിൽനിന്നു ഫാ. ബിബിലൻ പേപ്പൽ ഫ്ലാഗും അഴീക്കൽ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽനിന്ന് ഫാ. ജൂഡോ വിശുദ്ധ ഗ്രന്ഥവും ആശീർവദിച്ച് പ്രയാണമായി കൺവൻഷൻ സെന്ററിൽ എത്തിച്ചു.
തുടർന്ന് ആഗമനകാലത്തിന്റെ റീത്ത് തെളിച്ച് ആലപ്പുഴ രൂപത വികാരി ജനറാൾ മോൺ.ജോയി പുത്തൻവീട്ടിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹ ദിവ്യബലി നടന്നു. തുടർന്ന് അദ്ദേഹം പന്തല്‍കാൽനാട്ടു കർമവും നിര്‍വഹിച്ചു.