നവകേരള സദസ്; നിര്‍ബന്ധിത പിരിവെന്ന്
1375885
Tuesday, December 5, 2023 12:27 AM IST
എടത്വ: നവകേരള സദസ് സംഘടിപ്പിക്കാന്‍ അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് നിര്‍ബന്ധിത പിരിവ്. തലവടി പഞ്ചായത്തിലെ 200 ഓളം അയല്‍ക്കൂട്ടങ്ങള്‍ക്കാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓരോ അയല്‍ക്കൂട്ടങ്ങളും 500 രൂപ വീതം അതത് വാര്‍ഡിലെ എഡിഎസിനെ ഏല്‍പ്പിക്കണം. എഡിഎസില്നിന്ന് ഈ തുക സമാഹരിക്കുന്ന സിഡിഎസ് ചെയര്‍പേഴ്സണ്‍ പഞ്ചായത്തിനു കൈമാറണമെന്നാണ് നിര്‍ദേശം.
15ന് നടക്കുന്ന നവകേരള സദസില്‍ പങ്കെടുക്കാന്‍ വാഹന ചെലവ് ഇനത്തിലാണ് തുക കൈമാറുന്നത്. ഓരോ പഞ്ചായത്തില്‍നിന്നു കുറഞ്ഞത് 1000 പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
നവകേരള സദസിന്റെ ഭാഗമായി സെമിനാര്‍ നടത്തിപ്പിന് മൈക്ക് സെറ്റ് വാടക ഇനത്തില്‍ തലവടി പഞ്ചായത്ത് ചെലവഴിച്ച തുകയ്ക്ക് പിന്നാലെ ഒരോ വാര്‍ഡിനെയും പ്രതിനിധീകരിച്ച് 2000 രൂപാ വിതം തനത് ഫണ്ടില്‍നിന്ന് നല്‍കാനും തീരുമനിച്ചു. 15 വാര്‍ഡില്‍നിന്ന് 30,000 രൂപ നല്കുന്നതിനു പിന്നാലെ സദസ് ഗംഭീരമാക്കാന്‍ പോസ്റ്റര്‍, നോട്ടീസ്, വാര്‍ഡ് തലങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ വരുന്ന ചെലവ് എന്നിവ പഞ്ചായത്ത് വഹിക്കണം. റവന്യു വരുമാനം കുറഞ്ഞ പഞ്ചായത്തുകള്‍ക്ക് താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.
ലൈഫ് കേരള പദ്ധതിയിൽ ഉള്‍പ്പെട്ട് അവതാളത്തില്‍ കിടക്കുമ്പോഴാണ് നവകേരള സദസിനായി ചെലവഴിക്കേണ്ട ഭാരിച്ച തുക പഞ്ചായത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും സാമ്പത്തിക സമാഹരണം കടുത്ത വെല്ലുവിളിയായിട്ടുണ്ട്. യുഡിഎഫ് അംഗങ്ങള്‍ ഫണ്ട് ശേഖരണത്തിനെതിരേ കടുത്ത അമര്‍ഷമായി രംഗത്തുണ്ട്.