എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ സു​വ​ര്‍​ണജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര്‍​മിച്ച ഗ്രോ​ട്ടോ​യു​ടെ വെ​ഞ്ചരി​പ്പ് ഇ​ന്ന് ന​ട​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാള്‍ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ വെ​ഞ്ചരി​പ്പ് ക​ര്‍​മം നി​ര്‍​വ​ഹി​ക്കും.

സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ത​ങ്ക​മ്മ മാ​ത്യു നാ​ല്‍​പ്പത്ത​ഞ്ച​ിലി​ന്‍റെയും സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ജോ​സ​ഫ് സ​ക്ക​റി​യ മ​ണ്ണാം​തു​രു​ത്തി​ലി​ന്‍റെ​യും സ്മ​ര​ണാ​ര്‍​ഥം കു​ടും​ബാം​ഗ​ങ്ങ​ള്‍ നി​ര്‍​മിച്ചുന​ല്‍​കി​യ​താ​ണ് ഗ്രോ​ട്ടോ. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം മാ​നേ​ജ​ര്‍ ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ വീ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹെ​ഡ്മി​സ്ട്ര​സ് ലീ​ന തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ര്‍ പ്യാ​രി പി. ​ജോ​സ് അ​റി​യി​ച്ചു.