കുട്ടനാടും വേമ്പനാട്ടുകായലും ശുചീകരിക്കാൻ പ്രകൃതിക്ക് അവസരം നൽകണം: ഡാോ. പദ്മകുമാർ
1375638
Monday, December 4, 2023 12:23 AM IST
കുമരകം: മാലിന്യവും പോളയും നിറഞ്ഞ് നീരാൊഴുക്ക് തടസപ്പെട്ട വേമ്പനാട്ടുകായലും അനുബന്ധ ജലാശയങ്ങളും ശുചീകരിക്കാനും സംരക്ഷിക്കാനും പ്രകൃതിക്ക് അവസരമൊരുക്കണമെന്ന് കുട്ടനാട് കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡാോ. കെ.ജി. പദ്മകുമാർ. കാർഷിക കലണ്ടർ പാലിക്കപ്പെടാത്തതിന്റെ ദോഷങ്ങളും പരിഹാരവും ദീപികയുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ഇരുപ്പൂകൃഷി ചെയ്യുന്നതിന് ഉപ്പുവെള്ളം പ്രവേശിപ്പിക്കാതിരിക്കാൻ 1974ലാണ് തണ്ണീർമുക്കം ബണ്ട് സ്ഥാപിച്ചത്. സ്വാമിനാഥൻ കമ്മീഷന്റെ നിർദേശപ്രകാരം നിർമിച്ച ബണ്ട് യഥാസമയം തുറക്കാത്തതാണ് മനുഷ്യനും മത്സ്യങ്ങൾക്കും വിനയായിത്തീർന്നത്.
കാർഷികകലണ്ടർ അനുസരിച്ച് ഡിസംബർ 15നു അടയ്ക്കുകയും മാർച്ച് 15ന് തുറക്കുകയും ചെയ്യണമെന്നാണ് നിബന്ധന. യഥാസമയം നെൽകൃഷി ഇറക്കാത്തതാണ് ബണ്ടു തുറക്കൽ വൈകിപ്പിക്കുന്നത്. ഫെബ്രുവരി, മാർച്ച് , ഏപ്രിൽ മാസങ്ങളിലാണ് വേലിയേറ്റത്തെത്തുടർന്ന് കാെച്ചിക്കായലിലുടെ കടലിൽനിന്ന് ഉപ്പുവെള്ളം വേമ്പനാട്ടുകായലിലും സമീപ ജലാശയങ്ങളിലും എത്തിയിരുന്നത്. മാർച്ച് 15ന് ബണ്ട് തുറന്നെങ്കിലെ ഉപ്പ് വെള്ളം കയറി കുട്ടനാടിന്റെ ശുചീകരണം നടക്കൂ. എന്നാൽ, ബണ്ട് നിർമിച്ചിട്ട് 49 വർഷം പിന്നിട്ടപ്പാേൾ വെറും എട്ടു വർഷം മാത്രമാണ് യഥാസമയം ബണ്ട് തുറന്നത്. ഇതാണ് കുട്ടനാടിന്റെ നാശത്തിന്റെ പ്രധാനകാരണം.
ബണ്ട് നിർമിക്കുന്നതിനു മുമ്പ് ആലപ്പുഴ, കോട്ടയം ജില്ലകളിൽ 30 ശതമാനം പാടങ്ങളിൽ ഇരിപ്പൂകൃഷി നടത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ആലപ്പുഴയിൽ 14 ശതമാനം പാടങ്ങളിലും കോട്ടയത്ത് മൂന്ന് ശതമാനം പാടങ്ങളിലും മാത്രമേ രണ്ടു കൃഷി നടക്കുന്നുള്ളൂ. കഴിഞ്ഞ സാമ്പത്തിക വർഷം ഈ രണ്ട് ജില്ലകളിൽ പോളവാരലിനു ചെലവായത് 20 കോടി രൂപയാണ്.
ഈ തുക മുടക്കിയിട്ടും ജലാശയങ്ങളിലെ പോളയും മാലിന്യങ്ങളും വർധിക്കുകയായിരുന്നു. പ്രകൃതി നടത്തിക്കാെണ്ടിരുന്ന ശുചീകരണം മനുഷ്യൻ തടഞ്ഞതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
ദോഷങ്ങൾ:
1. ഉപ്പുവെള്ളം കയറാതിരുന്നതു മൂലം ജലാശയങ്ങളുടെ അടിത്തട്ടിലും മുകൾപ്പരപ്പിലും ജലസസ്യങ്ങൾ തിങ്ങിവളർന്ന് ഒഴുക്കു നിലച്ച് മലിനമായി. 2. പാടശേഖരങ്ങളിൽനിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങൾ മൂലം മത്സ്യങ്ങളും മറ്റു ജലജീവികളും നശിച്ചു കാെണ്ടിരിക്കുന്നു. 3. കാെതുകും മറ്റ് കീടങ്ങളും ക്രമാതീതമായി വളർന്നു. 4. കളകളെയും കീടങ്ങളെയും നശിപ്പിക്കാൻ കർഷകർക്ക് ചെലവേറുന്നു. 5. പോള തിങ്ങി നിറഞ്ഞ് ജലഗതാഗതം തടസപ്പെടുന്നു. 6. കാൊഞ്ചും ചെമ്മീനും കക്കായും പ്രജനനം നടത്തുന്നത് ഉപ്പുവെള്ളത്തിലാണ്. യഥാസമയം ഉപ്പുവെള്ളം കയറാത്തത് ഇവയുടെ വംശനാശത്തിന് കാരണമാകും. 7. തെങ്ങുരോഗങ്ങൾ വർധിക്കുന്നതിന്റെ കാരണവും ഉപ്പുവെള്ളത്തിന്റെ അഭാവമാണ്.
പരിഹാരം
വടക്കൻ കുട്ടനാട്, വൈക്കം കരിയാർ, ലോവർ കുട്ടനാട്, അപ്പർ കുട്ടനാട്, കുട്ടനാട്, പുറക്കാട് എന്നിവിടങ്ങളിലെ കൃഷിക്ക് പ്രത്യേക കാർഷിക കലണ്ടർ നടപ്പിലാക്കുക. യഥാസമയം ബണ്ട് തുറക്കുക, മുവാറ്റുപുഴയാറിൽനിന്ന് ഇത്തിപ്പുഴയാറുവഴി കെെപ്പുഴ ആറ്റിലൂടെ തണ്ണീർമുക്കം ബണ്ടിന്റെ തെക്കുഭാഗത്ത് ശുദ്ധജലമെത്തിക്കുക തുടങ്ങിയ നിർദേശങ്ങൾ സഹിതം 2019, 2021 വർഷങ്ങളിൽ കായൽ ഗവേഷണ കേന്ദ്രം സർക്കാരിനു നൽകിയ പഠന റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കണമെന്ന് ഡയറക്ടർ ഡാേ. കെ.ജി. പദ്മകുമാർ നിർദേശിച്ചു.