ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു
1375635
Monday, December 4, 2023 12:23 AM IST
അമ്പലപ്പുഴ: പൈതൃക പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴയുടെ ചരിത്രത്തെയും സംസ്കാരത്തെയും തൊട്ടറിയാൻ ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പികെ മെമ്മോറിയൽ ഗ്രന്ഥശാല, കരുമാടിക്കുട്ടൻ, തകഴി ശിവ ശങ്കരപ്പിള്ള സ്മൃതി മണ്ഡപം, സ്മാരകം എന്നിവിടങ്ങളിലൂടെ യായിരുന്നു ഹെറിറ്റേജ് വാക്ക്.
കളർകോട് എസ്ഡി കോളജ്, ആലപ്പുഴ സെന്റ് ജോസഫ് കോളജ്, അമ്പലപ്പുഴ ഗവ. കോളജ് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് വാക്കിൽ പങ്കെടുത്തത്. കുഞ്ചൻ നമ്പ്യാർ സ്മൃതി മണ്ഡപത്തിൽനിന്നാരംഭിച്ച യാത്ര എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്മൃതി മണ്ഡപം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സ്മാരക സമിതി ചെയർമാൻ പ്രഫ. എൻ. ഗോപിനാഥപിള്ള അധ്യക്ഷനായി.