തൊഴിലുറപ്പു തൊഴിലാളികൾക്ക് 200 തൊഴിൽദിനങ്ങൾ നല്കണം
1375633
Monday, December 4, 2023 12:23 AM IST
ഹരിപ്പാട്: എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ കുടുംബത്തിലെ ഒരംഗത്തിനു വർഷം 200 തൊഴിൽ ദിനങ്ങൾ നൽകണമെന്ന് തൊഴിലുറപ്പു തൊഴിലാളി യൂണിയൻ (എഐടിയുസി) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നാരകത്തറ മംഗല്യ ഓഡിറ്റോറിയത്തിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് മുതിർന്ന തൊഴിലാളികളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് എ. അജികുമാർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എ. ശോഭ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
എഐടിയുസി ദേശീയ കൗൺസിൽ അംഗം പി.വി. സത്യനേശൻ, സംസ്ഥാന സെക്രട്ടറി ആർ. പ്രസാദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ. ബാബുലാൽ (പ്രസിഡന്റ്), സ്വപ്നാ മോഹൻ, യു. ദിലീപ്, ഡി. സതീശൻ, ആർ. വെങ്കിടേഷ് കുമാർ (വൈസ് പ്രസിഡന്റു മാർ), എ. ശോഭ (സെക്രട്ടറി), സ്മിത ദേവാനന്ദൻ, മിനി സലീം, ടി. വി. ലേഖ, എൻ.ഡി. ഉദയകുമാർ (ജോ. സെക്രട്ടറിമാർ), സി. രാജപ്പൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.