സി.ആര്. ജയപ്രകാശ് അനുസ്മരണം
1375632
Monday, December 4, 2023 12:23 AM IST
ആലപ്പുഴ: വിദ്യാര്‍ഥി-യുവജന സംഘടനാ പ്രവര്‍ത്തനത്തിന്റെ പരിചയവുമായി മാതൃസംഘടനയിലെത്തി കോണ്‍ഗ്രസിന് ആലപ്പുഴ ജില്ലയില്‍ മാതൃകാപരമായ നേതൃത്വം കൊടുത്ത നേതാവായിരുന്നു സി.ആര്. ജയപ്രകാശ് എന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്.
മുന്‍ ഡിസിസി പ്രസിഡന്റ് സി.ആര്. ജയപ്രകാശിന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴ ഡിസിസി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.ജെ. ജോബ്, നിര്‍വാഹകസമിതിയംഗം ഡി. സുഗതന്, വിചാര്‍ വിഭാഗ് സംസ്ഥാന ചെയര്മാന് ഡോ. നെടുമുടി ഹരികുമാര്‍ തുട ങ്ങിയവര്‍ പ്രസംഗിച്ചു.
കായംകുളം: സി.ആർ. ജയപ്രകാശിന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു. പത്തിയൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.ആർ. മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബാബു കൊരമ്പല്ലിൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ എഎ ഷുക്കൂർ, കെ.പി. ശ്രീകുമാർ, ഷാനിമോൾ ഉസ്മാൻ, യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ തുട ങ്ങിയവർ പ്രസംഗിച്ചു.