ഫ്യൂച്ചറിന്റെ ലോഗോ പ്രകാശനം
1375630
Monday, December 4, 2023 12:23 AM IST
അമ്പലപ്പുഴ: സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ സംഘടനയായ ഫ്യൂച്ചറിന്റെ ലോഗോ പ്രകാശന സമ്മേളനം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി അംഗവും കുട്ടനാട് കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടറുമായ ഡോ. കെ.ജി. പദ്മകുമാറിന് അദ്ദേഹം ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ ചെയർമാൻ അഡ്വ. എ. നിസാമുദ്ദീൻ, സെക്രട്ടറി യു. അഷ്റഫ്, ഖജാൻജി ജമാൽ പള്ളാത്തുരുത്തി, ഷഫീക് കാക്കാഴം, നിഷാദ് പന്ത്രണ്ടിൽ, അഡ്വ. ശ്യാം എന്നിവർ പ്രസംഗിച്ചു.