ചുണ്ടൻവള്ളത്തിൽ ബോട്ട് ഇടിച്ചുകയറി
1375329
Sunday, December 3, 2023 12:32 AM IST
മാന്നാർ: വള്ളംകളിക്കിടയിൽ ബോട്ട് ചുണ്ടൻ വള്ളത്തിലേക്ക് ഇടിച്ച് കയറി. ബോട്ടിന്റെ പിൻഭാഗത്ത് ചുണ്ടൻ വള്ളത്തിന്റെ ചുണ്ട് ഉൾപ്പെ ടെ കുറെ ഭാഗം കയറിയിറങ്ങി. വള്ളത്തിനും ബോട്ടിനും സാരമായ കോടുപാടുകൾ സംഭവിക്കുകയും ഒരു തുഴച്ചിൽക്കാരനു പരിക്കേൽക്കുകയും ചെയ്തു.
മറ്റു തുഴച്ചിൽക്കാർ വെള്ളത്തിലേക്ക് ചാടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചാമ്പ്യൻസ് ബോട്ട് ലീഗ് പാണ്ടനാട് വള്ളംകളിയുടെ ഫൈനലിനുശേഷം ആഹ്ലാദത്തോടെ വിജയികളായ വീയപുരം ചുണ്ടൻ തിരികെ സ്റ്റേജിനു സമീപത്തേക്ക് നീങ്ങവേയാണ് അപകടം സംഭവിച്ചത്. എതിരേ വന്ന ബോട്ടിലേക്ക് ഇടിച്ചു കയറിയതാണ് അപകടത്തിനു കാരണം. ബോട്ട് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.