അര്‍ത്തുങ്കല്‍ തിരുനാള്‍: സ്ഥാപനങ്ങളുടെ അപേക്ഷകള്‍ 10 മുതല്‍ സ്വീകരിക്കും
1375327
Sunday, December 3, 2023 12:32 AM IST
അർത്തുങ്കൽ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ മകരം തിരുനാളിനോടനുബന്ധിച്ച് പള്ളിയിൽനിന്നു കടകൾ കെട്ടുന്നതിനുള്ള സ്ഥലം അനുവദിച്ചു നൽകുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. പത്തുമുതൽ 31വരെ അപേക്ഷകൾ പള്ളി ഓഫീസിൽ സ്വീകരിക്കുന്നതാണെന്ന് ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ അറിയിച്ചു.