റിയാദിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1375325
Sunday, December 3, 2023 12:32 AM IST
മാവേലിക്കര: റിയാദിൽ വാഹനാപകടത്തിൽ പരി ക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തിച്ചിറ നെടിയത്ത് കിഴക്കേതിൽ പരേതനായ കുരുവിള വർക്കി, ഏലിയാമ്മ കുരുവിള എന്നിവരുടെ മകൻ ഷാജി കുരുവിള (49) ആണ് കഴിഞ്ഞദിവസം രാത്രിയിൽ മരിച്ചത്.
കഴിഞ്ഞ ഒക്ടോബർ 30ന് റിയാദിനു സമീപം ബുറൈദ എന്ന സ്ഥലത്തായിരുന്നു അപകടം. വാൻ ഓടിച്ചുപോകവേ പുറകിനെത്തിയ ജീപ്പ് വാനിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ ലൗലി. മക്കൾ ആഷിലി ഷാജി, ആഷിനി ഷാജി.