ബൈക്ക് യാത്രികനായ യുവാവ് കെഎസ്ആർടിസി ബസ് കയറി മരിച്ചു
1375322
Sunday, December 3, 2023 12:32 AM IST
മാവേലിക്കര: ബൈക്ക് യാത്രികനായ യുവാവ് കെഎസ്ആർടിസി ബസ് കയറി മരിച്ചു. കല്ലുമല ഉമ്പർനാട് കെ.കെ. ആർ ഭവനത്തിൽ രാഘവൻ-അമ്മിണി ദമ്പതികളുടെ മകൻ അഭിലാഷ് (38) ആണ് മരിച്ചത്. തട്ടാരമ്പലം - മാവേലിക്കര റോഡിൽ പുളിമൂട് ജംഗ്ഷനു കിഴക്കു ഭാഗത്ത് ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.
ഹരിപ്പാട്ടെ ഫ്രൂട്ട്സ് കടയിൽ ജീവനക്കാരനായ അഭിലാഷ് വീട്ടിലേക്ക് പോകുന്പോഴായിരുന്നു സംഭവം. ഇയാളുടെ ബൈക്കിനെ ആലപ്പുഴയിൽനിന്ന് മാവേലിക്കരയിലേക്ക് വന്ന ഓർഡിനറി ബസ് മറികടക്കുന്നനിടെ ബസിന്റെ പിൻചക്രത്തിന് അടിയിലേക്ക് വീഴുകയായിരുന്നു.
മറ്റൊരു ഇരുചക്ര വാഹനത്തിൽ തട്ടിയാണ് ഇയാൾ ബസിനടിയിലേക്ക് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസിന്റെ പിൻചക്രങ്ങൾ അഭിലാഷിന്റെ ശരീരത്തിലൂടി കയറി ഇറങ്ങി തത്ക്ഷണം മരണപ്പെടുകയായിരുന്നു. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിൽ. ഭാര്യ: ജിഷ. മക്കൾ: ആൽബിൻ, ഏബൽ.