വീയപുരം ജേതാക്കൾ
1375321
Sunday, December 3, 2023 12:32 AM IST
മാന്നാർ: പമ്പാനദി കരയുടെ ഇരുകരകളിലും തിങ്ങിനിറഞ്ഞ വള്ളംകളി പ്രേമികളുടെ ആവേശത്തിമർപ്പിൽ പാണ്ടനാട് ചാമ്പ്യൻസ് ബോട്ട് ലീഗിൽ വീയപുരം ചുണ്ടൻ ജേതാക്കളായി.
കേരള ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചുണ്ടന്‍വള്ളങ്ങളുടെ പ്രീമിയര്‍ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണിലെ 11-ാം മത്സരത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഫോട്ടോ ഫിനിഷിലൂടെ ജേതാക്കളായത്.
യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനെ പരാജയപ്പെടുത്തിയാണ് വീയപുരം മിന്നും വിജയം നേടിയത്. പോലീസ് ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നാമതെത്തി.
ഒമ്പതിന് കൊല്ലത്താണ് പ്രസിഡന്റ്സ് ബോട്ട് റേസ് സിബിഎല്‍ ഗ്രാന്റ് ഫിനാലെ നടക്കുന്നത്. ചെങ്ങന്നൂരിലെ മത്സരം കഴിഞ്ഞതോടെ 106 പോയിന്റുമായി പിബിസി വീയപുരം ഒന്നാം സ്ഥാനത്തും 102 പോയിന്റുമായി യുബിസി നടുഭാഗം രണ്ടാം സ്ഥാനത്തും തുടരുന്നു.
80 പോയിന്റുകളുമായി പോലീസ് ബോട്ട് ക്ലബ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലും മൂന്നാം സ്ഥാനത്തുണ്ട്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു.