മാതാക്കൾക്കായി പരിശീലന പരിപാടി
1375057
Friday, December 1, 2023 11:51 PM IST
മങ്കൊമ്പ്: പുളിങ്കുന്ന് ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂളിൽ ‘അമ്മ അറിയാൻ’ എന്ന പേരിൽ മാതാക്കൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കെസിബിസി സോഷ്യൽ മീഡിയ ഐക്കൺ അവാർഡ് ജേതാവ് ഷിജി ജോൺസൺ പരിശീലന പരിപാടിക്കു നേതൃത്വം നൽകി.
സ്കൂൾ മാനേജർ സിസ്റ്റർ ജ്യോതിസ് മരിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്തംഗവും, എംപിറ്റിഎ. പ്രസിഡന്റുമായ ലീന ജോഷി, ഹെഡ്മിസ്ട്രസ് സുനി ജയിംസ്, സിസ്റ്റർ എലിസബത്ത് മരിയ, തെരേസാ ആന്റണി എന്നിവർ പ്രസംഗിച്ചു.