ആലപ്പുഴ റവന്യു ജില്ലാ സ്കൂള്‍ കലോത്സവം: എടത്വ സെന്റ്അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനം
1375056
Friday, December 1, 2023 11:51 PM IST
എടത്വ: ചേര്‍ത്തലയില്‍ നടന്ന ആലപ്പുഴ റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി . 125 ഓളം ഹയര്‍ സെക്കൻഡറി സ്കൂളുകള്‍ പങ്കെടുത്ത റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിലാണ് ഈ ചരിത്ര വിജയം.
സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ ചരിത്ര വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും അനധ്യാപകരെയും രക്ഷകര്‍ത്താക്കളെയും സ്കൂള്‍ മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, പ്രിന്‍സിപ്പല്‍ മാത്യുകുട്ടി വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ടെസി സാബു എന്നിവര്‍ അഭിനന്ദിച്ചു.
അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും നേതൃത്വത്തില്‍ ട്രോഫികളുമയി വിദ്യാര്‍ഥികള്‍ എടത്വ ടൗണിലൂടെ വിജയാഘോഷ പ്രകടനം നടത്തി.