ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
1375054
Friday, December 1, 2023 11:51 PM IST
അമ്പലപ്പുഴ: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എസ്ഡി കോളജില്‍ എച്ച്. സലാം എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ എയ്ഡ്സ് കണ്ട്രോള് ബോര്‍ഡ്, എസ്ഡിവി കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷയായി.
ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്ജ് പ്രമോദ് മുരളി മുഖ്യാഥിതിയായി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ എ.എസ്. കവിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ.വി.ജി. അനുപമ ബോധവത്കരണ ക്ലാസെടുത്തു.
പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ മൈം, ഫ്ലാഷ് മോബ്, സീന പള്ളിക്കരയും സംഘവും അവതരിപ്പിച്ച എയ്ഡ്സ് ബോധവത്കരണ കഥാപ്രസംഗം എന്നിവ അരങ്ങേറി.
അമ്പലപ്പുഴ: ആലപ്പുഴ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ പുറക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. പുറക്കാട് ആശുപത്രിയിൽ നടന്ന പരിപാടി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സബ് ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ. ഷിബു സുകുമാരൻ അധ്യക്ഷത വഹിച്ചു. ഡോ: ഹരിശങ്കർ ബോധവത്കരണ ക്ലാസ് നയിച്ചു.
ബോധവത്കരണത്തിന്റെ ഭാഗമായി പുറക്കാട് എസ്.എൻ.എം.ഹയർ സെക്കൻഡറി സ്കൂൾ, കരൂർ എയിസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ ഫ്ലാഷ് മോബ് വിവിധ കേന്ദ്രങ്ങളിൽ നടന്നു.
ചേര്‍ത്തല: ചേര്‍ത്തല കെവിഎം സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ലോക എയ്ഡ്സ് ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി സെമിനാര്‍, ബോധവത്കരണ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. കെവിഎം ആശുപത്രി കൺ സൾട്ടന്റ് ഫിസിഷ്യന്‍ ശ്രീപ്രിയ എയ്ഡ്സ് ദിന സന്ദേശം നല്കി. കെവിഎം കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാര്‍ഥികള്‍ ബോധവത്കരണ കലാപരിപാടികള്‍ അവതരിപ്പിച്ചു.