വീട്ടുമുറ്റത്തുനിന്ന് അണലിയെ പിടികൂടി
1375053
Friday, December 1, 2023 11:51 PM IST
മാന്നാർ: വീട്ടുമുറ്റത്തുനിന്ന് അ ണലിയെ പിടികൂടി. മാന്നാർ പഞ്ചായത്ത് മൂന്നാം വാർഡ് മെംബർ സെലീന നൗഷാദിന്റെ വീട്ടുമുറ്റത്തുനിന്നാണ് നാലരയടി നീളമുള്ള പാന്പിനെ പിടികൂടിയത്.
പാവുക്കര മുല്ലശേരിക്കടവിനു സമീപം പമ്പാ നദീതീരത്തുള്ള തുണ്ടിയിൽ വീടിന്റെ മുൻവശത്ത് മീൻ വളർത്തുന്നതിനായി കെട്ടി ഉയർത്തിയ ടാങ്കിനു സമീപം വലയിൽ കുടുങ്ങിയ നിലയിലാണ് അണലിയെ കണ്ടത്.
സെലീന നൗഷാദ് വിവരമറിയിച്ചതിനെത്തുടർന്ന് സ്നേക്ക് റെസ്ക്യൂവെർ ചെങ്ങന്നൂർ പൂമല സ്വദേശി സാം ജോൺ സ്ഥലത്തെത്തിയാണ് അണലിയെ പിടികൂടിയത്. അണലിയെ വനം വകുപ്പിന്റെ റാന്നി റാപ്പിഡ് റെസ്പോൺസ് ടീമിന് കൈമാറുമെന്ന് സാം ജോൺ പറഞ്ഞു.
പമ്പാനദിയുടെ തീരങ്ങൾ കാട് കയറിക്കിടക്കുന്നതിനാൽ ഈ പ്രദേശത്ത് വിഷപ്പാമ്പുകളുടെ ശല്യം ഏറെയുള്ളതായി പ്രദേശവാസികൾ പറഞ്ഞു.