റവന്യു കലോത്സവം: ഹോളിഫാമിലി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിനു പുരസ്കാരം
1375050
Friday, December 1, 2023 11:51 PM IST
ചേര്‍ത്തല: ചേര്‍ത്തലയില്‍ നടന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ഹരിതാഭമാക്കിയതിന് ചേര്‍ത്തല മുട്ടം ഹോളിഫാമിലി സ്കൂളിന് നഗരസഭയുടെ പ്രത്യേക പുരസ്കാരം. സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിനും യുവജനോത്സവത്തിലെ ഭക്ഷണ വിതരണം പൂർണമായും ഹരിതചട്ടം പാലിച്ച് നടത്തിയ ഭക്ഷണ കമ്മിറ്റിക്കുമാണ് പുരസ്കാരം.
സഹപാഠിക്ക് ഭവനമൊരുക്കാന്‍ മുട്ടം ഹോളിഫാമിലി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കലോത്സവ അങ്കണത്തില്‍ തട്ടുകട ഒരുക്കിയിരുന്നു. ഹരിതചട്ടം പാലിച്ച് ഇവിടെ ഭക്ഷണം വിതരണം നടത്തിയതിനാലാണ് തട്ടുകട നടത്തിയ കുട്ടികൾക്കും അതിന് നേതൃത്വം നല്കിയ സ്കൂള്‍ അധികൃതര്‍ക്കും നഗരസഭാ ചെയർപേഴ്സൺ ഷേര്‍ളി ഭാര്ഗവന് ഗ്രീന്‍ പ്രോട്ടോക്കോള്‍ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്.
സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.ജെ വര്‍ഗീസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ റീറ്റാ കുര്യന് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. നഗരസഭാ സെക്രട്ടറി ടി.കെ സുജിത്, വിദ്യാഭാസ ഉപഡയറ്ക്ടർ സി.സി കൃഷ്ണകുമാർ, ഫുഡ് കമ്മിറ്റി ചെയമാൻ ജി. രഞ്ജിത്ത്, കൺവീനർ റ്റി.ജെ അജിത്ത്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി.ഡി ജോഷി, ക്ലീൻ സിറ്റി മാനേജർ എസ്.സുദീപ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ഡി സ്റ്റാലിൻ, ഹർഷിദ്, ഫുഡ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.