പാറേല്‍ പള്ളി തിരുനാളിന് കൊടിയേറി
1375049
Friday, December 1, 2023 11:51 PM IST
ചങ്ങനാശേരി: പാറേല്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിന് വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ കൊടിയേറ്റി. ഫാ. ചെറിയാന് കാരിക്കൊമ്പില്‍, വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, ഫാ. ടെജി പുതുവീട്ടില്‍ക്കളം, റവ. ഡോ. ജോസ് പുതിയാപറമ്പില്‍, ഫാ. ജോര്‍ജ് വെളിയത്ത്, ഫാ. സ്മിത്ത് സ്രാമ്പിക്കല്‍, ഫാ. ജിജോ മാറാട്ടുകളം എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഇടവകയിലെ 12 വര്ഡുകളില്നിന്നുള്ള വിശ്വാസികള്‍ ജപമാല പ്രദക്ഷിണമായി പള്ളിയിലെത്തിയശേഷമാണ് കൊടിയേറ്റിയത്. തുടര്‍ന്ന് റവ.ഡോ. ആന്റണി തട്ടാശേരി വചനപ്രഘോഷണം നടത്തി. റവ.ഡോ. തോമസ് ആര്യങ്കാല വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. എട്ടിനാണ് പ്രധാന തിരുനാളാഘോഷം.