ചേര്‍ത്തല ബാങ്ക് ഓഫ് ബറോഡയില്‍ കര്‍ഷക കൂട്ടായ്മ
1374821
Friday, December 1, 2023 12:23 AM IST
കൊച്ചി: കര്‍ഷകന്റെ അഭിവൃദ്ധി രാജ്യത്തിന്റെ പുരോഗതി എന്ന ആശയവുമായി ബാങ്ക് ഓഫ് ബറോഡ ചേര്‍ത്തലയില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്സണ്‍ ഷെര്‍ലി ഭാര്ഗവന് ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ മേധാവിയും ജനറല്‍ മാനേജരുമായ ശ്രീജിത്ത് കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു.
ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജര്‍ ജഗന് മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. അര്‍ഹരായ കര്‍ഷകര്‍ക്കുള്ള കാര്‍ഷിക വായ്പാവിതരണവും ഇതിനോടൊപ്പം സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മിത്രവിന്ദാഭായി, കെ.പി. നടേശന്, അഡ്വ. പി. ജ്യോതിമോള്‍, ബാങ്കിന്റെ തിരുവനന്തപുരം റീജണല്‍ മേധാവി സുദര്ശനന്, ഡെപ്യൂട്ടി റീജണല്‍ മേധാവി എം.കെ. ദിന്ശോഭ്, കാര്‍ഷിക മേഖലയില്‍ സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സുജിത്ത്, വി. വാണി, സമീര്‍, ജോയ് കെ. സോമന്, ജോസഫ് ജിഫ്രി എന്നിവര്‍ പങ്കെടുത്തു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിപണനം നടത്താനുമുള്ള വേദിയും ബാങ്ക് സംഘടിപ്പിച്ചിരുന്നു.