തീരദേശപദയാത്ര തിരയിളക്കത്തിനു തുടക്കം
1374820
Friday, December 1, 2023 12:23 AM IST
തുറവൂർ: തീരദേശമേഖലയോടും മത്സ്യത്തൊഴിലാളി സമൂഹത്തോടും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുടരുന്ന അവഗണനക്കെതിരേ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബിനു പൊന്നൻകളിക്കാട് നയിക്കുന്ന തീരദേശ പദയാത്ര, തിരയിളക്കം തുടങ്ങി. പള്ളിത്തോടു ചാപ്പക്കടവിൽനിന്നാരംഭിച്ച പദയാത ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു.
പദയാത്രയുടെ നായകൻ ബിനു പൊന്നനും ഉപനായകരായ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജയിംസ് ചിങ്കുത്തറ, എ.ആർ. കണ്ണൻ എന്നിവർക്കും മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. അശോകൻ പതാക കൈമാറി. മൂന്നിന് ആറാട്ടുപുഴ വലിയഴീക്കലിൽ പദയാത്ര സമാപിക്കും.
സ്വാഗതസംഘം ചെയർമാൻ അസീസ് പായിക്കാട് അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.എസ്. പവനൻ, കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ, കെപിസിസി സെക്രട്ടറി എസ്. ശരത്ത്, സംസ്ഥാന ഭാരവാഹികളായ ബാബു ആന്റണി, എ.എസ്. വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
തിരയിളക്കത്തിന്റെ രണ്ടാം ദിവസത്തെ പര്യാടനം ഇന്നു രാവിലെ 9ന് ചെത്തിയിൽ മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ടഘാനം ചെയ്യും. ആലപ്പുഴ മത്സ്യഗന്ധിയിൽ രണ്ടാംദിവസത്തെ പദയാത്ര സമാപിക്കും.