കർഷകരോഷം പിണറായി ഭരണത്തിന് അന്ത്യം കുറിക്കും: ചാണ്ടി ഉമ്മൻ
1374819
Friday, December 1, 2023 12:23 AM IST
മങ്കൊമ്പ്: നെൽകർഷകരുടെയും ക്ഷീരകർഷകരുടെയും സമീപ കാലത്തെ ആത്മഹത്യകൾക്ക് സർക്കാർ മാത്രമാണ് ഉത്തരവാദിയെന്നും രൂക്ഷമായ കർഷക രോഷമാകും പിണറായി ഭരണത്തിന് ബൈ പറയിക്കാൻ പോകുന്നതെന്നും ചാണ്ടി ഉമ്മൻ എംഎൽഎ. വിവിധ കർഷക പ്രശ്നങ്ങളുന്നയിച്ചു കൊടിക്കുന്നിൽ സുരേഷ് എംപി മങ്കൊമ്പ് താലൂക്ക് ഓഫീസിനു മുൻപിൽ നടത്തിയ ത്രിദിന ഉപവാസ സത്യഗ്രഹത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം നൽകിയ റെഡി പണം വകമാറ്റിയിട്ടാണ് കർഷകരെ ബാങ്ക് വായ്പാക്കുരുക്കിൽ പെടുത്തിയത്. കെപിസിസി ജനറൽ സെക്രട്ടറിമാരായ മര്യാപുരം ശ്രീകുമാർ, കെ.പി. ശ്രീകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി എന്നിവർ ചേർന്ന് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു. കുട്ടനാട് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. ജോൺസൺ ഏബ്രഹാം, ആർ. ചന്ദ്രശേഖരൻ, നെടുമുടി ഹരികുമാർ, സി.വി. രാജീവ്, സജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.